വിഴിഞ്ഞത്ത് കപ്പൽ സ്വീകരണം കണ്ണിൽ പൊടി ഇടാനെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര. ഉദ്ഘാടന ചടങ്ങിൽ വിളിച്ചതായി അറിയില്ലെന്നും ക്രയിൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നും യൂജിൻ പെരേര പറഞ്ഞു.
സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിലേക്ക് രൂപത പ്രതിനികളെ ക്ഷണിച്ചതായി അറിയില്ലെന്നും പറഞ്ഞു.
ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അബ്ദുള്ളയെ മാറ്റിയത്.അദീല അബ്ദുള്ളയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വകുപ്പുകളുടെ ആധിക്യം കൂടുതലായത് കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.

