ലഹരി ഉപയോഗത്തെ തുടർന്ന് തല പോലും നേരെ ഉയർത്താൻ കഴിയാതെ ആടിക്കുഴഞ്ഞ് നടക്കുന്ന യുവതീ/യുവാക്കളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സോംബി സിനിമകളെ ഓർമ്മിപ്പിക്കും വിധമുള്ളതാണ് ഈ ദൃശ്യങ്ങൾ. അമേരിക്കയിലെ ഫിലാഡൽഫിയയിലെ മയക്കു മരുന്ന് ഉപയോക്താക്കളുടെതാണ് ഈ വീഡിയോ. ഇപ്പോൾ താഴെ വീണ് പോകുമെന്ന തരത്തിൽ നടക്കുന്ന നിരവധി പേരെ വീഡിയോകളിൽ കാണാം.
രോഗം ബാധിച്ച് മരിച്ച് വീണവരെന്ന് തോന്നിക്കുന്ന തരത്തിലാണ് പലരുടെയും കിടപ്പ്. വീഡിയോകളിൽ നിവർന്ന് നിൽക്കാനായി പാടുപെടുന്ന ഒരോ ചുവട് വയ്ക്കാനും ഏറെ സമയമെടുക്കുന്ന, തല ഉയർത്താൻ കഴിയാതെ കഷ്ടപ്പെടുന്ന നിരവധി പേരെ കാണിക്കുന്നു. ചിലർ തെരുവുകളിൽ വീണു കിടക്കുന്നതായി കാണിക്കുന്നു. അതിമാരകമായ ഒരു ലഹരിയുടെ ഉപയോഗമാണ് ആളുകളെ ഇത്തരത്തിൽ ബലഹീനരാക്കുന്നതെന്നാണ് വിവരം.
സാധാരണയായി മൃഗങ്ങൾക്ക് അനസ്‌തേഷ്യയ്ക്ക് വേണ്ടിയും വേദനസംഹാരിയായും നിയന്ത്രിതമായ അളവിലാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. എന്നാൽ മയക്കു മരുന്നിന്റെ വീര്യം കൂട്ടാൻ മയക്കുമരുന്ന് ലോബി ഇവ മറ്റ് ലഹരികളിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

