ഗാന്ധിജിയുടെ സ്വപ്നം സഫലമാകാൻ ഒരുമിച്ച് പ്രവർത്തിക്കണം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി.

മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഗാന്ധി ജയന്തി ദിന സന്ദേശം നൽകിയത്. ഗാന്ധിജിയുടെ സ്വപ്നം സഫലമാകുവാൻ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയ്ക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു.