എംസി റോഡിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാത; മേൽനോട്ടം വഹിക്കുന്നത് കോട്ടയത്ത് നിന്ന്

കോട്ടയം: ദേശീയപാത അതോറിറ്റി എംസി റോഡിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം വഹിക്കുന്നത് കോട്ടയത്ത് നിന്ന്. കോട്ടയത്തു തിരുവാതുക്കലിൽ പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫീസ് ആരംഭിച്ചു.

ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് തിരുവനന്തപുരത്തു നിന്നാണ്. റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇതിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫീസാകും മേൽനോട്ടം വഹിക്കുന്നത്. പദ്ധതിയുടെ സർവേ നടത്തുന്നത് ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണ്.