സഹകരണ ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപം മാസപ്പടിയല്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി സിദ്ദിഖ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ബാങ്കിൽ നിക്ഷേപിച്ചത്.
അന്വേഷണത്തിൽ സിപിഐഎം-ബിജെപി അന്തർധാര സംശയിക്കുന്നുവെന്നും ഈ ധാരണയിലൂടെ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. എം കെ കണ്ണന് അവിഹിത സാമ്പത്തിക ഇടപാടുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുകയും എതിർക്കുന്ന ശബ്ദങ്ങളെ കൊല്ലുകയും ചെയ്യുന്ന പാർട്ടിയുമാണ് സിപിഐഎം. അഴിമതിയുടെ പുഴുക്കുത്തുകളാണ് ഇവ. സിബിഐ വരട്ടെയെന്നും ടി സിദ്ദിഖ് പറഞ്ഞു.

