ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിജയിച്ചതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനമെന്ന നേട്ടവും കൂടിയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കി. നേരത്തെ 2012ല്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതോടുകൂടി ഐസിസി റാങ്കിങ്ങിൽ ചരിത്രനേട്ടമാണ് ഇന്ത്യ കരസ്ഥാമാക്കിയിട്ടുള്ളത്. ഏക ദിന ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയെ ഒന്നാം സ്ഥലത്തേക്ക് ഉയർത്തിയത്. 116 പൊയന്റുകളാണ് ഇന്ത്യക്കുള്ളത്. 115 പോയിന്റ്റുകളുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും ഉണ്ട്
2023-09-23

