വാട്സ് ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി; ആദ്യ പോസ്റ്റ് പങ്കുവെച്ചു

തിരുവനന്തപുരം: വാട്സ് ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ കഴിയും.

ചാനലിൽ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത് ചാനൽ പിന്തുടരൂ എന്ന സന്ദേശമാണ്. 2500 ൽ അധികം ഫോളവേഴ്‌സാണ് നിലവിൽ മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് ചാനലിന് വന്നിട്ടുള്ളത്.

അതേസമയം, ചൊവ്വാഴ്ച വാട്‌സ് ആപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാനൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ വാരമാണ് വാട്‌സ് ആപ്പ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാട്‌സ് ആപ്പ് ചാനൽ തുടങ്ങിയത്. വാട്‌സ് ആപ്പ് ചാനൽ തുടങ്ങി എന്ന അറിയിപ്പിന് പിന്നാലെ പുതിയ പാർലമെന്റിലേക്ക് നടപടികൾ മാറുന്ന ചടങ്ങിന്റെ വീഡിയോ മോദി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ചിട്ടുള്ളത്.