തനിക്കെതിരെയുള്ള വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നു എന്ന് ചാണ്ടി ഉമ്മൻ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പോലെ പ്രചരിപ്പിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ നാളുകളായി കുടുംബത്തെ വേട്ടയാടുകയാണെന്നും ദേശാഭിമാനിയും കൈരളിയും കള്ള പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാണിസാറിന്റെ കുടുംബത്തെ ഉൾപ്പെടെ അവർ എന്തൊക്കെ പറഞ്ഞു ആക്ഷേപിച്ചു, എന്നിട്ട് ഇപ്പോൾ പറയുന്നത് എല്ലാം ചെയ്തത് കോൺഗ്രസ്സുകാരാണെന്ന്. സോളാർ കേസിൽ ഇനിയൊരു അന്വേഷണം വേണ്ട എന്ന് ചാണ്ടിഉമ്മൻ പറഞ്ഞിരുന്നു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്റെ സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യപ്രതിജ്ഞയുടെ അന്ന് സോളാർ വിഷയം കൊണ്ടുവന്നത് അനാദരവായാണ് കാണുന്നത് എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രണ്ടുമാസം മുൻപ് ചാണ്ടി ഉമ്മൻ നടത്തിയ ചെറുകുടൽ പരാമർശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നമ്മുടെയെല്ലാം ചെറുകുടകളാണെന്നു തോന്നുന്നു ഒന്നര കിലോമീറ്റർ നീളമുണ്ട് അദ്ദേഹത്തിന്റെ വെറും 300 മീറ്റർ മാത്രമാണുള്ളത് എന്നായിരുന്നു ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തി ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്താവന. തനിക്ക് നാവു പിഴ പറ്റിയത് ഇപ്പോൾ എഡിറ്റ് ചെയ്ത് വ്യാപകമായിപ്രചരിപ്പിക്കുന്നു എന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം.
2023-09-19

