അലൻസിയറിന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന് ജെ ചിഞ്ചുറാണി

തിരുവനന്തപുരം: നടൻ അലൻസിയറിന്റെ പരാമർശം അപലപനീയമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടൻ അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.

മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ചിഞ്ചുറാണി വ്യക്തമാക്കി

അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നടൻ അലൻസിയറിന്റെ പരാമർശം അപലപനീയം.. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടൻ അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്.

മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്.

സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്തു നിന്നുമുണ്ടായത്. അനുചിതമായ
പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണം.