ന്യൂയോർക്ക്: ലോകനേതാക്കൾക്കിടയിൽ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ ‘ സർവേയിലാണ് നരേന്ദ്ര മോദി ഈ നേട്ടം സ്വന്തമാക്കിയത്.
ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെയാണ് മോദിയെ തേടി ഈ നേട്ടം എത്തിയത്. 76 ശതമാനം പേരാണ് നരേന്ദ്ര മോദിയെ പിന്തുണച്ചത്. 22 ലോകനേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമത് എത്തിയത്. അതേസമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
പട്ടികയിലെ ആദ്യ പത്ത് നേതാക്കളുടെ പട്ടിക ചുവടെ ചേർക്കുന്നു
- നരേന്ദ്ര മോദി ( ഇന്ത്യ ) – 76%.
- അലെൻ ബെർസെ?റ്റ് ( സ്വി?റ്റ്‌സർലൻഡ് ) – 64%
- ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (മെക്സിക്കോ) -61%
- ലൂല ഡ സിൽവ ( ബ്രസീൽ ) – 49 %
- ആന്റണി ആൽബനീസ് ( ഓസ്‌ട്രേലിയ ) – 48 %
- ജോർജിയ മെലോനി ( ഇറ്റലി ) – 42 %
- ജോ ബൈഡൻ ( യു.എസ് ) – 40 %
- പെഡ്രോ സാഞ്ചസ് ( സ്പെയ്ൻ ) – 39 %
- 9. ലിയോ വരാഡ്കർ ( അയർലൻഡ് ) – 38 %
- ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %

