തൊഴുത്ത്‌ മാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല : കെ മുരളീധരൻ

മന്ത്രിസഭാ പുനഃസ്ന്ഘടനയെ പരിഹസിച്ച് എം പി കെ മുരളീധരൻ. തൊഴുത്ത്‌ മാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മന്ത്രി സഭ പുനഃസംഘടന സർക്കാരിന്റെ മുഖം മിനുക്കാനാണെങ്കിലും മുഖം വികൃതമാവുന്ന ലക്ഷണമാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കേസിലും പ്രതികളാണ് ഇപ്പോൾ മന്ത്രി സഭയിലുള്ളത് ഗണേഷ് കുമാർ കൂടി വന്നാൽ ആ കൂട്ടത്തിൽ ഒരാൾ കൂടി ആവുമെന്നും കെ മുരളീധരൻ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന ഇടതുസർക്കാരിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം വർഷന്തോറും സ്‌പീക്കറേ മാറ്റുന്നത് ശെരിയല്ലെന്നും കൂട്ടിച്ചേർത്തു. സ്‌പീക്കറീ തെരഞ്ഞെടുക്കുന്നത് എം എൽ എ മാർ വോട്ട് ചെയ്തിട്ടാണ് അല്ലാതെ മന്ത്രി സഭ പോലെയല്ല. സ്പീക്കർ നിഷ്പക്ഷമായാ ഒരു പദവിയാണെന്നും അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശെരിയല്ലെന്നു വി എസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട് എനിക്കും അതുതന്നെയാണ് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.