നിപ; ഓസ്ട്രേലിയയിൽ നിന്നും മോണോക്ലോണൽ ആന്റിബോഡി എത്തിക്കും

ന്യൂഡൽഹി: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നിന്നും മോണോക്ലോണൽ ആന്റിബോഡി എത്തിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ രാജീവ് ബാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

10 ഡോസ് മോണോക്ലോണൽ ആന്റിബോഡി കൈവശമുണ്ട്. പഴംതീനി വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി 20 ഡോസ് കൂടെ ഓസ്ട്രേലിയയിൽ നിന്നുമെത്തിക്കും. സംസ്ഥാനത്ത് നിപ കേസുകൾ പകർന്നത് ഒരാളിൽ നിന്നാണെന്നും എന്തുകൊണ്ടാണ് സംസ്ഥാനത്ത് നിപ തുടരുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി.