ഇന്ത്യ-കാനഡ സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി നിർത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണതോടെ കാനഡ ഖാലിസ്ഥാൻ അനുകൂലികൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിൽ ഇന്ത്യ കനത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ചർച്ചകൾ നിർത്തിവച്ചത്.

ഇന്ത്യയുമായുള്ള വ്യാപാര കരാർ നിർത്തിവച്ചതായി കാനഡ സെപ്റ്റംബർ രണ്ടിനാണ് അറിയിച്ചത്. ജി20 ഉച്ചകോടിയിലും ഇന്ത്യ ഖാലിസ്ഥാൻ വിഷയം ഉന്നയിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജി 20യിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരുന്നു. എന്നാൽ ഉഭയകക്ഷി ചർച്ചകളുണ്ടായില്ല. പിന്നാലെയാണ് രാഷ്ട്രീയ പ്രശ്‌നങ്ങളിലെ സമവായത്തിന് ശേഷം ചർച്ച തുടർന്നാൽ മതിയെന്ന നിലപാടെടുത്തത്.

ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന നിശ്ചല ദൃശ്യവുമായി കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളായ സിഖുകാർ പ്രകടനം നടത്തിയത് വലി വിവാദ സൃഷ്ടിച്ചിരുന്നു. ഇന്ത്യ ഇതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.