കോയമ്പത്തൂർ കാർ സ്ഫോടന കേസിലെ ഐഎസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി ഡി എം കെ കൗൺസിലറുടെ വസതി ഉൾപ്പെടെ നഗരത്തിലെ 23 സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതായി റിപ്പോർട്ടുകൾ.
82-ാം വാർഡ് അംഗം എം. മുബസീറയുടെ കോട്ടായി പ്രദേശത്തെ രാമസ്വാമി സ്ട്രീറ്റിലെ വീട്ടിൽ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണവൃത്തങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്.
ഈ മാസം ആദ്യം കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് അസറുദ്ദീനെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് ഉക്കടത്ത് കോട്ടായി സംഗമേശ്വരർ തിരുക്കോവിലിനു മുന്നിലാണ് കാറിൽ ബോംബ് സ്ഫോടനം ഉണ്ടായത്, സിലിണ്ടർ നിറച്ച വാഹനം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് പ്രവർത്തനക്ഷമമായി ഡ്രൈവർ ജമേഷ മുബീൻ കൊല്ലപ്പെട്ടു.
കേസിൽ ഇതുവരെ രണ്ട് കുറ്റപത്രങ്ങളാണ് ചെന്നൈ പൂനമല്ലി കോടതിയിൽ എൻ ഐ എ സമർപ്പിച്ചിരിക്കുന്നത്.

