ജനാധിപത്യമൂല്യങ്ങക്കായി ഇനിമുതൽ നിങ്ങളോടൊപ്പം തനിനിറവും

ഇന്ന് ലോക ജനാധിപത്യ ദിനം. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം. ഇതേ ദിനത്തിൽ തനിനിറവും ഒരു യാത്ര തുടങ്ങുകയാണ് ജനങ്ങൾക്കായി ജനാധിപത്യമൂല്യങ്ങക്കായി ഒരു പുതു തുടക്കം. ആളും ആരവവുമില്ലാതെ ഒരു തരത്തിലുള്ള പ്രഹസനങ്ങളും ഇല്ലാതെ സത്യത്തിനൊപ്പം നേരിനൊപ്പം ദൃഢമായ ചുവടുകൾ വച്ചുകൊണ്ട് തനിനിറവും മുന്നോട്ടേക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് രൂപാന്തരപ്പെട്ട ജനാധിപത്യം തലമുറകളും, സംസ്കാരവും, ശാസ്ത്രവും രാഷ്ട്രീയവവും മാറി മാറി വന്ന, ഇന്ന് ഈ നിമിഷത്തിലെത്തി നിൽക്കുമ്പോഴും ലോക ജനത ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച ഏകാധിപത്യത്തിന്റെ അടിമകളാണ്. ഒന്നും ജനാധിപത്യത്തിന് കീഴിലല്ല, ഏറ്റവും മികച്ച ജനാധിപത്യ സംഘങ്ങളാകേണ്ടത് മാധ്യമങ്ങളാണ്, എന്നാൽ അവരാണ് ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ അടിമകളും. ഇന്ന് സെപ്റ്റംബർ 15 ലോക ജനാതിപത്യ ദിനം. ഈ കലികാലത്തിൽ നിങ്ങൾക്ക് വേണ്ടി ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഞങ്ങൾക്ക്, തനിനിറത്തിന് പുതു തുടക്കം കുറിക്കുവാൻ ഈ ദിനമല്ലാതെ മറ്റൊരു നല്ലനേരമില്ല. ഈ ലോക ജനാധിപത്യദിനത്തിൽ ഞങ്ങളും നിങ്ങളോടൊപ്പം യാത്ര തുടങ്ങുകയാണ്, ഒളിഞ്ഞിരിക്കുന്ന സ്വാച്ഛാധിപത്യ വ്യവസ്ഥിതികളെ തച്ചുടക്കാൻ, ചൂണ്ടിക്കാണിക്കാൻ, നല്ല നാളയുടെ സ്വതന്ത്ര ജനാതിപത്യ ജന സമൂഹത്തെ പ്രതിനിധീകരിക്കാൻ. വാർത്തയുടെ നിറം തേടി, തനിനിറം.