ന്യൂഡൽഹി: കുറച്ച് കാലത്തിന് ശേഷം പാക്- അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ്. ഇന്ത്യയുടെ ഭാഗമാകണമെന്ന പാക് അധീന കാശ്മീരിലെ ജനങ്ങളുടെ ആവശ്യത്തെക്കുറിച്ചും വിഷയത്തിൽ ബിജെപിയുടെ നിലപാട് എന്താണെന്നുമുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാകും. കുറച്ച് സമയം കാത്തിരിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുൻ സൈനിക മേധാവി കൂടിയാണ് ജനറൽ വി കെ സിംഗ്.

