ഭാരത് മാതാ കീ ജയ്; പോസ്റ്റ് പങ്കുവെച്ച് അമിതാഭ് ബച്ചൻ

ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വാർത്തകൾക്ക് പിന്നാലെ നിരവധി പേരാണ് ഇതിന്പി ന്തുണയുമായി രംഗത്തെത്തിയത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇതിന് പിന്തണയുമായി എത്തിയിരിക്കുകയാണ്.

‘ഭാരത് മാതാ കീ ജയ്’ എന്ന് സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു കൊണ്ടാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. പോസ്റ്റിൽ ഇന്ത്യൻ പതാകയും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളുടെ ജേഴ്സിയിൽ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദർ സെവാഗും രംഗത്തെത്തിയിരുന്നു.