സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന് ഹൈക്കോടതിയുടെ താക്കീത്. അമിക്കസ് ക്യൂറിക്കോ ജില്ലാ കളക്ടർക്കോ എതിരെ സംസാരിക്കാൻ പാടില്ല.പരസ്യപ്രസ്താവനകൾ നീതീനിർവഹണത്തിലുളള ഇടപെടലായി കണക്കാക്കേണ്ടിവരുമെന്നും ആവർത്തിക്കരുതെന്ന്‌ കോടതി മുന്നറിയിപ്പും നൽകി. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമാണം തടഞ്ഞ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പരസ്യപ്രസ്താവന പാടില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. കോടതി ഉത്തരവുകൾ നടപ്പാക്കുകമാത്രമാണ് ഇരുവരും ചെയ്യുന്നത് എന്നും ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ പാലിക്കാതെ ശാന്തൻപാറയിൽ പാർടി ഓഫീസ് നിർമിക്കുന്നത് പ്രത്യേക ഹൈക്കോടതി ബെഞ്ച് തടഞ്ഞിരുന്നു