ന്യൂഡൽഹി: ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകൾ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്സിൽ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുൾപ്പെട്ട ഇരുപതിൽപരം സിഇഒമാർ ഇന്ത്യൻ വംശജരാണെന്നതായിരുന്നു ഈ പട്ടിക ശ്രദ്ധയിൽപ്പെടാൻ കാരണം. ഈ പട്ടിക ഇപ്പോൾ എക്സിന്റെ ഉടമസ്ഥനായ എലോൺ മസ്‌കിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സിഇഒമാരുടെ പേരുകൾ അടങ്ങിയ പട്ടികയ്ക്ക് മസ്‌ക് കമന്റ് ചെയ്തിരിക്കുകയാണ്. ഇംപ്രസീവ് എന്നാണ് പോസ്റ്റിന് താഴെ മസ്‌ക് കമന്റ് ചെയ്തിട്ടുള്ളത്.
പട്ടികയിലുൾപ്പെട്ട ഇന്ത്യൻ വംശജരായ സിഇഒമാർ ആരൊക്കെയാണെന്ന് നോക്കാം
- ആൽഫബെറ്റ് സിഇഒ (ഗൂഗിളിന്റെ മാതൃകമ്പനി – സുന്ദർ പിച്ചെ – തമിഴ്നാട്ടിലെ മധുരൈയിൽ ജനനം
- മൈക്രോ സോഫ്റ്റ് സിഇഒ – സത്യ നദെല്ല – ഹൈദരാബാദിൽ ജനനം
യൂട്യൂബ് സിഇഒ – നീൽ മോഹൻ, യുഎസിലെ ഇന്ത്യാനയിൽ ജനനം, ഇന്ത്യൻ വംശജരാണ് മാതാപിതാക്കൾ - അഡോബ് സിഇഒ – ശന്തനു നാരായൺ – ഹൈദരാബാദിൽ ജനനം
- വേൾഡ് ബാങ്ക് ഗ്രൂപ്പ് സിഇഒ – അജയ് ബൻഗ -പൂനെയിൽ ജനനം
- ഐബിഎം സിഇഒ – അരവിന്ദ് കൃഷ്ണ – ആന്ധ്രാപ്രദേശിൽ ജനനം
- ആൽബർട്ട്സൺസ് സിഇഒ – വിവേക് ശങ്കരൻ – ഇന്ത്യൻ വംശജൻ
- നെറ്റ്ആപ്പ് സിഇഒ – ജോർജ് കുര്യൻ – കേരളത്തിൽ ജനനം
- പാലോ ആൾട്ടോ നെറ്റ്വർക്സ് – നികേഷ് അറോറ, ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ജനനം
- അരിസ്റ്റ് നെറ്റ് വർക്ക് സിഇഒ – ജയ്ശ്രീ ഉള്ളാൽ – ലണ്ടനിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ
- നൊവാർട്ടിസ് സിഇഒ – വസന്ത് നരസിംഹൻ – പിറ്റ്സ്ബർഗിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ
- സ്റ്റാർബക്സ് സിഇഒ – ലക്ഷ്മൺ നരസിംഹൻ – പൂനെയിൽ ജനനം
- മൈക്രോൺ ടെക്നോളജി – സഞ്ജയ് മെഹ്രോത്ര – കാൺപൂരിൽ ജനനം
- ഫ്ളെക്സ് സിഇഒ – രേവതി അദ്വെതി – ഇന്ത്യയിൽ ജനനം
- വെഫെയർ – നീരജ് ഷാ – മാതാപിതാക്കൾ ഇന്ത്യൻ വംശജർ
- ചാനെൽ സിഇഒ – ലീന നായർ – മഹാരാഷ്ട്രയിലെ കൊൽഹാപൂർ
- ഒൺലിഫാൻസ് സിഇഒ – അംരാപലി ഗാൻ (ഇന്ത്യയിൽ ജനനം)
- മോട്ടറോള മൊബിലിറ്റി സിഇഒ – സഞ്ജയ് ഝാ – ബിഹാറിൽ ജനനം
- കോഗ്‌നിസന്റ് സിഇഒ – രവി കുമാർ എസ് – ഇന്ത്യയിൽ ജനനം
- വിമിയോ സിഇഒ – യുഎസിലെ മിഷിഗണിൽ ജനനം. മാതാപിതാക്കൾ ഇന്ത്യൻ വംശജർ.

