ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ന് യു പി ഐ വഴിയുള്ള പ്രതിമാസ ഇടപാടുകളുടെ എണ്ണം 10 ബില്യൺ കഴിഞ്ഞതായി റിപ്പോർട്ടുകൾ. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ തരത്തിലുമുള്ള റീട്ടെയ്ൽ പെയ്മെന്റുകളും തൽക്ഷണം നടത്താനായി നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമായിരുന്നു യു പി ഐ. 15.76 ലക്ഷം കോടി രൂപയായിരുന്നു ഓഗസ്റ്റിൽ മാത്രം നടന്നത്. ഇതോടെ ജൂലൈയിലെ 15.34 ലക്ഷം കോടി രൂപയുടെ റെക്കോർഡും മറി കടന്നിരിക്കുകയാണ്.
അടുത്തിടെ യു പി ഐ യിൽ നിർണായാകമായ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. യു പി ഐ ലൈറ്റിന്റെ ഇടപാടിന്റെ പരിധി 200 ൽ നിന്ന് 500 ആക്കി മാറ്റിയതും ലോൺ അക്കൗണ്ടുകൾ യു പി ഐ യുമായി ബന്ധിപ്പിക്കുന്നതിനായി ആർ ബി ഐ അനുമതി നൽകിയത് വഴി ആളുകൾക്ക് യു പി ഐ വഴി വേഗത്തിൽ വായ്പ അടയ്ക്കാനാകുമെന്നതും പ്രധാന മാറ്റമായിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് 1.1% ഇന്റർചേഞ്ച് ഫീസ് ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് 2023 ഏപ്രിൽ ഒന്ന് മുതലായിരുന്നു.

