അകാരണമായി തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു; ഷാജൻ സ്‌കറിയ

കൊച്ചി: ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ. തനിക്കെതിരെ ഒരു കേസും നിലനിൽക്കുന്നതല്ലെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു. അകാരണമായി തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഷാജൻ സ്‌കറിയ ആരോപിച്ചു.

ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തത് ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിന് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന കേസിലാണ്. കോടതി ജാമ്യം നൽകിയതിനെ തുടർന്ന് ഷാജൻ സ്‌കറിയയെ പൊലീസ് വിട്ടയച്ചു. എല്ലാം കള്ളക്കേസ് ആണെന്ന് പൊലീസ് തന്നെ പറയുന്നു. അറസ്റ്റിനു ശേഷം ആരുടെയൊക്കയോ ഉത്തരവിന് പൊലീസ് കാത്തിരിക്കുകയായിരുന്നു. താൻ മുൻകൂർ ജാമ്യത്തിനാണ് കോടതിയെ സമീപിച്ചത്. കോടതി എനിക്ക് ജാമ്യം തന്നെ തന്നു. എന്നാൽ ജാമ്യം ലഭിച്ചിട്ടും പൊലീസിന് വിട്ടയക്കാൻ മടിയായിരുന്നുവെന്നും ഷാജൻ സ്‌കറിയ വെളിപ്പെടുത്തി.