മാത്യു കുഴൽനാടനോട് 7 ചോദ്യങ്ങളുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയോട് 7 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് എം വി ഗോവിന്ദൻ മാത്യു കുഴൽനാടനോട് ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വീണ ആദായനികുതിയെല്ലാം കൃത്യമായി അടച്ചിട്ടുണ്ട്. വീണ നികുതി അടച്ച രേഖകൾ പുറത്തു വിടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും പാർട്ടിയുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം വി ഗോവിന്ദൻ ഉന്നയിച്ച ചോദ്യങ്ങൾ:

1) ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിൽ മാത്യു കുഴൽനാടൻ നികുതി വെട്ടിച്ചു.

2) നിയമം ലംഘിച്ചു റിസോർട്ട് നടത്തി.

3) വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയശേഷം ഗസ്റ്റ്ഹൗസെന്നു പ്രചാരണം നടത്തി.

4) നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് മൂടി.

5) വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു.

6) അഭിഭാഷക ജോലിക്കിടെ നിയമവിരുദ്ധ ബിസിനസ് നടത്തി.

7) വിദേശത്തുനിന്ന് വരുമാനമുണ്ടാക്കിയതിൽ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം.