രാജ്യത്തെ ആദ്യത്തെ നോൺ എ സി വന്ദേ ഭാരത് ഒക്ടോബറിലെത്തുമെന്ന് റെയിൽവേ

ന്യൂ ഡൽഹി : സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്തെ ആദ്യത്തെ നോൺ എ സി വന്ദേ ഭാരത് ട്രെയിൻ ഒക്ടോബറിൽ നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ വേ. വന്ദേ ഭാരതിന് സമാനമായ നിർമാണ രീതി ഇതിൽ സ്വീകരിക്കില്ലായെന്ന് റെയിൽ വേ പറഞ്ഞു. തുറന്നിട്ട ജനലുകളുള്ളതിനാൽ എ സി വന്ദേ ഭാരത് ട്രെയിനിനെ പോലെ ഹൈ സ്പീഡിൽ പുതിയ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നോൺ എ സി വന്ദേ ഭാരത് ട്രെയിനിൽ 21 കോച്ചുകളും രണ്ട് ലോക്കോ മോട്ടീവുകളും ഉണ്ടായിരിക്കും.

എ സി വന്ദേ ഭാരതിലുള്ള അതേ എച്ച് എൽ ബി കോച്ചുകളും അലാറം സംവിധാനവും കുലുക്കം തോന്നാതിരിക്കാനുമുള്ള സംവിധാനവും പുതിയ ട്രെയിനിലും ഉണ്ടാവും. ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിന്റെ നിർമാണം നടക്കുന്നത്. ട്രെയിൻ ഗതാഗത മേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഐ സി എഫ്. വന്ദേ മെട്രോ എന്ന പേരിൽ ഹ്രസ്വ ദൂര ട്രെയിനുകൾ തുടങ്ങാനും മെച്ചപ്പെട്ട സൗകര്യത്തിൽ വന്ദേ ഭാരത് സ്ലീപ്പർ നിരത്തിലിറക്കാനും ഐ സി എഫ് പദ്ധതിയിടുന്നുണ്ട്.