മനാമ :സർവ്വകലാശാലയുടെ കമ്പ്യൂട്ടറുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച യുവാവിനെ മനാമ പോലീസ് പിടി കൂടി. ഉപദ്രവകരമായ പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്താണ് വിദ്യാർത്ഥി കൃത്രിമത്വം കാട്ടിയത്. സർവ്വകലാശാലയുടെ പാസ്സ്‌വേർഡ് വിദ്യാർത്ഥി കമ്പ്യൂട്ടർ ഹാക്ക് ചെയ്താണ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയുടെ സുരക്ഷയെ ബാധിക്കുന്ന പ്രോഗ്രാമാണ് ഡൗൺ ലോഡ് ചെയ്തത്.
10 വർഷം വരെ തടവും ലക്ഷം ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. യൂണിവേഴ്സിറ്റിയുടെ പരാതി പ്രകാരമാണ് അധികൃതർ അന്വേഷണം നടത്തിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോളേജിന്റെ വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് മാൽവെയർ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തതെന്ന് വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.

