കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ഓഗസ്റ്റ് 24-നാണ് അദ്ദേഹം മണ്ഡലത്തിലെത്തുക. അയർകുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. വികസനത്തിലൂന്നി പ്രചാരണം നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ചികിത്സാവിവാദമടക്കം വ്യക്തിപരമായ ഒരു കാര്യത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാധാന്യം നൽകേണ്ടെന്നും പാർട്ടി തീരുമാനിച്ചിരുന്നു.
ഓഗസ്റ്റ് 31-നു ശേഷം നടക്കുന്ന രണ്ടാംഘട്ട പ്രചാരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

