ന്യൂ ഡൽഹി : ഹൈദരാബാദ് ബാറ്റർ തിലക് വർമയെ ഏക ദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്പിന്നർ രവിചന്ദ്ര ആശ്വിൻ. ലോകകപ്പിലെ എക്സ് ഫാക്ടറായി തിലക് മാറുമെന്നാണ് അശ്വിൻ പറയുന്നത്. കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കേറ്റ് നിൽക്കുമ്പോൾ തിലകിന്റെ സാന്നിധ്യം ഉപയോഗപ്പെടുമെന്നും താരം വ്യക്തമാക്കുന്നു.
ടോപ് ഓർഡറിലെ ഇടം കൈ ബാറ്ററുടെ അഭാവത്തിനും ഇതോടെ പരിഹാരം കാണാനാകുമെന്ന് അശ്വിൻ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അഭിപ്രായപ്പെട്ടത്. സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ എം എസ് കെ പ്രസാദും തിലകിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

