കോട്ടയം: പുതുപ്പള്ളിയിൽ പാർട്ടിയ്ക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം തള്ളി മന്ത്രി വി എൻ വാസവൻ. സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി മണ്ഡലത്തിന്റെ ചുമതല മന്ത്രി വി എൻ വാസവനാണ്.
എൽഡിഎഫ് ശ്രമിക്കുന്നത് രാഷ്ട്രീയ പോരാട്ടത്തിനാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ഒരു പേരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനം നടത്തുന്നതെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

