സംവിധായകൻ സിദ്ധിഖിനെ അനുസ്മരിച്ച് മോഹൻ ലാൽ. സിനിമയിലും ജീവിതത്തിലും തന്റെ സഹോദരനായിരുന്നു സിദ്ധിഖ് എന്നും അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് മോഹൻ ലാൽ കുറിച്ചത്. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ എനിക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.
വാക്കുകളിലും സ്വഭാവത്തിലും സൗമ്യതയുള്ള ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ വ്യക്തിയായിരുന്നു സിദ്ധിഖ് എന്നിങ്ങനെ നീണ്ട കുറിപ്പോടെയായിരുന്നു മോഹൻലാലിൻറെ സോഷ്യൽ മീഡിയയിലെ സംവിധായകന്റെ വിയോഗത്തിലുള്ള അനുസ്മരണം. മലയാളക്കരയിലെ നടന്മാരും നടിമാരും സംവിധായകരും എല്ലാവരും സിദ്ധിഖിന് ആദരാഞ്ജലിയർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

