തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക നാമം മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിനായി പ്രമേയം അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച്ച ഇതിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
കേരള എന്ന് പേരുമാറ്റി കേരളം എന്നാക്കുകയാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയായിരിക്കും പ്രമേയം അവതരിപ്പിക്കുക.
പ്രമേയം പാസാകുന്നതോടെ സർക്കാർ രേഖകളിലടക്കം കേരളം എന്ന നാമം ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം ഉണ്ടാകും.

