ഗണപതി ചിത്രങ്ങൾ പങ്ക് വച്ച് താങ്കളുടെ മിത്ത് എന്റെ സത്യമാണെന്ന് പ്രതികരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : സ്പീക്കർ ഷംസീറിന്റെ മിത്ത് വിവാദത്തിന്റെ പ്രഭാവം ഇത് വരെയും കേരള സമൂഹത്തിൽ നിന്ന് വിട്ട് പോയിട്ടില്ല. പല ഹിന്ദു സംഘടനകളും ബി ജെ പിയും ഇപ്പോഴും ഈ വിഷയത്തിൽ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി വരികയാണ്. എന്നാൽ തന്റെ വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്ക് വച്ച് മിത്ത് വിവാദത്തിന് മറുപടി നൽകിയിരിക്കുകയാണ് ബി ജെ പി എം പിയും നടനുമായ സുരേഷ് ഗോപി.

തന്റെ വീടിന്റെ സ്വീകരണമുറിയിലെ കവാടത്തിലും പല മുറികളിലുമുള്ള ഗണപതി പെയിന്റിംഗുകൾ പങ്ക് വച്ചായിരുന്നു താരം പ്രതികരണം നടത്തിയത്. ഗണപതിയാണ് തന്റെ സത്യമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ആരെയും ഇന്നുവരെയും ദ്രോഹിച്ചിട്ടില്ലാത്ത ,കളങ്കമില്ലാത്ത,വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വ സത്യമെന്നായിരുന്നു ഗണപതിയെപ്പറ്റി അദ്ദേഹം കുറിച്ചത്.