തിരുവനന്തപുരം : ശബരിമല വിമാനത്താവള നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി മുഖ്യമന്ത്രി. പാരിസ്ഥിതിക ആഘാത പഠനം നടത്തിയ റിപ്പോർട്ട് പരിശോധിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. സമിതിയിൽ നിന്നും ലഭിച്ച ശുപാർശ പ്രകാരം 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പഠനം ഇപ്പോഴും നടന്നു വരികയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പിന് കമ്പനി രൂപീകരിക്കാൻ ശ്രമങ്ങൾ നടന്നു വരികയാണ്. കൊച്ചി വിമാനത്താവളം പോലെ സിയാൽ രീതിയിലുള്ള കമ്പനിയാകും വരാൻ പോകുന്നത് എന്നൊക്കെയായിരുന്നു സഭയിൽ മന്ത്രി പറഞ്ഞത്.
എരുമേലി, മണിമല എന്നീ പ്രദേശങ്ങളിലെ 2570 ഏക്കർ ഭൂമിയായിരിക്കും ശബരി മല വിമാനത്താവള നിർമാണത്തിന് തിരഞ്ഞെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ നല്ല രീതിയിൽ ആനുകുല്യങ്ങൾ നൽകുമെന്നും പിന്നീട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ സമയോചിതമായി പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

