ലോകകപ്പ് ടിക്കറ്റ് വില്പന ആഗസ്ത് 10 ന് ആരംഭിച്ചേക്കും

ന്യൂ ഡൽഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിച്ചേക്കും. ഏക ദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്നത്. മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ ബി സി സി ഐ സംസ്ഥാന ക്രിക്കറ്റ് ബോർഡിന് നൽകിയ സമയം അവസാനിച്ചിരുന്നു. മാർച്ച് 31 നായിരുന്നു സമയം അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിക്കാൻ ബി സി സി ഐ തീരുമാനിച്ചത്.

കേരളത്തിൽ വച്ച് ലോക കപ്പ് മത്സരം ഉണ്ടായിരിക്കില്ല. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 2011 ലായിരുന്നു ഇന്ത്യ അവസാനമായി ലോകകപ്പിന് വേദിയായത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ ഉദ്ഘാടന ദിവസമായ ഒക്ടോബർ 5 ന് നേരിടും. ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് നവംബർ 19 ന് ഫൈനൽ നടക്കുന്നത്.