മാപ്പ് പറഞ്ഞില്ലെങ്കിൽ ഷംസീറിനെ വർഗീയവാദിയെന്ന് വിലയിരുത്തുമെന്ന് വി മുരളീധരൻ

കോഴിക്കോട് : മിത്ത് വിവാദത്തിൽ വിശ്വാസികളോട് മാപ്പ് പറയാത്ത പക്ഷം ഷംസീറിനെ വർഗീയവാദിയായി കരുതുമെന്ന് വി മുരളീധരൻ. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഗോവിന്ദൻ തയ്യാറാകണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ്‌ പറയണമെന്നും ഷംസീർ സ്പീക്കർ സ്ഥാനത്തിൽ തുടരുന്നതിലുള്ള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴിയല്ലെന്നും കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും ബി ജെ പി യുടെ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഗോവിന്ദൻ മാസ്റ്റർ നിലപാട് തിരുത്തിയിട്ടില്ലെന്ന പരാമർശവുമായി മന്ത്രി റിയാസ് രംഗത്തെത്തിയിരിക്കുകയാണ്. ബി ജെ പിയുടെ സംഘ പരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ബോധ പൂർവം ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത് വോട്ടിന് വേണ്ടിയാണെന്നും റിയാസ് കൂട്ടിചേർത്തു.