എസ്എൻസി ലാവലിൻ; ഹർജികൾ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എസ്എൻസി ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേസിന്റെ നടപടികൾ ജുഡീഷ്യറിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലാവലിൻ കേസ് മുപ്പത് തവണ മാറ്റിവച്ചതിനെ കുറിച്ച് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്നായിരുന്നു ഹൈബി ഈഡൻ ചോദിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന് ഒരറിവും ഇല്ലെന്നും ഏതെങ്കിലും കേസിന്റെ വിശദാംശങ്ങൾ നിയമ മന്ത്രാലയം സൂക്ഷിക്കാറില്ലെന്നും നിയമമന്ത്രി വിശദീകരിച്ചു.