വേഗത്തിൽ പായുന്നവർക്ക് പിടിയിടാനൊരുങ്ങി പോലീസ്

ബെംഗളൂരു : ദേശീയ പാതയിൽ അമിത വേഗത മൂലമുള്ള അപകടങ്ങൾ സ്ഥിരം സംഭവമാണ്. ഇത്തരം നിരന്തരമായ അപകടങ്ങൾ വലിയ തലവേദനയാണ് പോലീസുകാർക്ക് ഉണ്ടാക്കുന്നത്. ബെംഗളൂരു – മൈസൂർ എക്‌സ്പ്രസ് ഹൈവേയിൽ അപകടങ്ങൾ കൂടിയതോടെ ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് കർണാടക പോലീസ്. ആറുവരി പാതയിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പായുന്ന വാഹനങ്ങളിലെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് പിഴ നേരിട്ട് ഈടാക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.

പിഴ ശേഖരണം കൂട്ടാനും അപകടം കുറയ്ക്കാനുമുള്ള ഈ മാർഗം ബെംഗളൂരു പൊലീസാണ് മുന്നോട്ട് വച്ചത്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ മികച്ച ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകുമെന്നും എല്കാവരും നിയമം പാലിക്കുമെന്നും പോലീസ് പറയുന്നു. ഫാസ്റ്റാഗ് വഴി അടയ്ക്കുന്ന തുക പോകുന്നത് നാഷണൽ ഹൈവേ അതോറിറ്റിയുടെ അക്കൗണ്ടിലേക്കാണ്. പദ്ധതിയെകുറിച്ച് പഠിക്കാൻ എൻ എച്ച് എ ഐ യെ ചുമത്തപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ പറയുന്നത്. പദ്ധതി വിജയകരമായാൽ ഇന്ത്യ മുഴുവൻ ഇത് നടപിലാക്കാൻ കഴിയും