ഉത്തർപ്രദേശ് : കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രെമിച്ച രണ്ട് പേരെ പോലീസ് പിടി കൂടി. ഉത്തർ പ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വഴി സ്കോർപിയോ കാറാണ് ഗവർണറുടെ വാഹനത്തിൽ ഇടിച്ചത്. ഡ്രൈവർ മദ്യലഹരിയിലാണ് വാഹനമോടിച്ചതെങ്കിലും ഗവർണർക്ക് പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ കാറിൽ രണ്ട് തവണ ഇടിയ്ക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നത് ദുരൂഹത ഉണർത്തുന്നുണ്ട്.
ഗവർണറുടെ ഡ്രൈവർ കാർ വെട്ടിച്ചു മാറ്റിയതിനാലാണ് അപകടം ഒഴിവായത്. അപകട സമയം ഗവർണർ ഉറക്കത്തിലായിരുന്നുവെങ്കിലും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. സിസിടി വി ഉൾപ്പെടെ പരിശോധിച്ചാണ് കാർ കസ്റ്റഡിയിലെടുത്തത് . അപകടം മനപ്പൂർവമാണോ അതോ മദ്യലഹരിയിലാണോ എന്ന വസ്തുത പോലീസ് പരിശോധിച്ച് വരികയാണ്.

