ചെന്നൈ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഖ്യത്തിന്റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്‌പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രമേശ്വരത്ത് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി സ്റ്റാലിൻ സർക്കാരിലാണെന്നും മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

