കോൺഗ്രസിനെ ദിശാ ബോധമില്ലാത്ത പാർട്ടിയെന്ന് രൂക്ഷമായി പരിഹസിച്ച് നരേന്ദ്ര മോദി

ജയ്‌പൂർ : കോൺഗ്രസിനെ ദിശാ ബോധമില്ലാത്ത പാർട്ടിയെന്ന് രൂക്ഷമായി പരിഹസിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷത്തിനും അവരുടെ ഇന്ത്യ എന്ന മുന്നണിക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പ്രതികരണം. കോൺഗ്രസ് ദിശ ബോധമില്ലാത്ത പാർട്ടിയാണെന്നും ഇന്ത്യ എന്ന പേര് നൽകിയത് രാജ്യം കൊള്ളയടിക്കാനാണെന്നും അവർക്ക് രാജ്യസ്നേഹമില്ലെന്നും മോദി വിമർശിച്ചു.

ഇന്ത്യ എന്ന പേരിലൂടെ അവർ പഴയ സർക്കാരായി ഇരുന്നപ്പോഴുള്ള ചെയ്തികൾ മറയ്ക്കാൻ ശ്രെമിക്കുന്നു, ഇന്ത്യയെക്കുറിച്ച് ഓർത്തിരുനെങ്കിൽ വിദേശികളോട് ഇന്ത്യയിൽ ഇടപെടാൻ പറയുമായിരുന്നോ, ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിരാ’ എന്ന് മുദ്രാവാക്യം ഉയർത്തിയവരെ ജനങ്ങൾ വേരോടെ പിഴുതെറിഞ്ഞു, ഇവർക്കും അതായിരിക്കും അവസ്ഥ എന്നായിരുന്നു മോദിയുടെ വാക്കുകൾ. മഹാത്മാ ഗാന്ധി ക്വിറ്റ്‌ ഇന്ത്യ എന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞപോലെ ബി ജെ പി സർക്കാർ ക്വിറ്റ് കറപ്ഷ്ൻ, ഡൈനാസ്റ്റി, അപ്പീസ്‌മെന്റ് എന്നിങ്ങനെയാണ് പറയാൻ പോകുന്നതെന്ന് മോദി പ്രസംഗിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ യുവാക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പേപ്പർ ചോർച്ച പരിപാടിയാണ് നടക്കുന്നതെന്നും മോദി പ്രതികരിച്ചു.