തിരുവനന്തപുരം: പുതിയ മദ്യനയം അംഗീകരിച്ച് മന്ത്രി സഭ യോഗം. 2023-24ലെ മദ്യ നയം അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിച്ചത്.
ബാർ ലൈസൻസ് ഫീസും വർദ്ധിപ്പിച്ചു. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നൽകാനും തീരുമാനിച്ചു.

