ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു ; സ്‌പീക്കർക്കെതിരെ ബി ജെ പി

കൊച്ചി : കേരള സ്പീക്കർ ഷംസിറിനെതിരെ പരാതിയുമായി ബി ജെ പി രംഗത്തെത്തി. ബി ജെ പി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ രാജീവാണ് പരാതി നൽകിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാണ് രാജീവന്റെ പരാതി. ഷംസിർ നടത്തിയ പ്രസ്താവന മതവിധ്വേഷം പടർത്തുന്നതാണെന്നും ബി ജെ പി അഭിപ്രായപ്പെട്ടു.

ഗണപതിയും പുഷ്പകവിമാനവുമല്ല ശാസ്ത്രം അതൊക്കെ മിത്തുകളാണ് ഹിന്ദുത്വ കാല ഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഇതൊക്കെ മിത്തുകളാണെന്നുമായിരുന്നു സ്‌പീക്കർ പറഞ്ഞത്.എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാ ജ്യോതി പദ്ധതിക്കിടയിലായിരുന്നു സ്‌പീക്കറുടെ പ്രസ്താവന. ഇതിനെതിരെ യുവമോർച്ചയും വി എച്ച് പിയും പരാതി നൽകിയിരിക്കുകയാണ്.