കോട്ടയം : ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ മാത്രമേ പറയുകയുള്ളുവെന്നും നടന്റെ വ്യക്തിപരമായ അഭിപ്രായമായേ അപ്പ അതിനെ കാണുകയെയുള്ളുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതെ സമയം പോലീസ് നടപടിയുമായി മുന്നോട്ട് പോകുന്നതിനാൽ വിനായകനെ ചോദ്യം ചെയ്തേക്കും.
ആരാണ് ഉമ്മൻചാണ്ടി, എന്തിനാണ് 3 ദിവസം അവധി എന്നൊക്കെയായിരുന്നു ഫേസ്ബുക്കിലെ നടന്റെ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അധിക്ഷേപം. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമുയരുകയും നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ പോലീസ് നടപടിയെടുത്തതോടെയാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

