ഏറ്റവുമധികം വരിക്കാറുള്ള ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നതിന്ന് നിയന്ത്രണം കൊണ്ട് വരുന്നു. മുൻപ് പല രാജ്യങ്ങളിലും നടപ്പാക്കിയ ഈ നിയന്ത്രണത്തോടെ നെറ്റ് ഫ്ലിക്സ് വരിക്കാരന്റെ വീട്ടിലുള്ളവർക്ക് മാത്രമേ പാസ്സ്‌വേർഡ് പങ്ക് വയ്ക്കാൻ പറ്റൂ എന്ന നിബന്ധനയാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്. ഒരേ സമയം ഒരു അക്കൗണ്ട് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
എന്നാൽ ഇത്തരത്തിൽ പാസ്സ്‌വേർഡ് പങ്ക് വയ്ക്കുന്നത് നെറ്റ്‌ഫ്ളിക്സിന്റെ ടി വി, സിനിമ നിക്ഷേപങ്ങളെ ബാധിച്ചതോടെയാണ് ഈ നടപടി. മുന്നറിയിപ്പ് ഇല്ലാതെ തിടുക്കത്തിലുള്ള നടപടിയാണ് നെറ്റ് ഫ്ലിക്സിന്റേതെന്ന് ആളുകൾ വിലയിരുത്തുമ്പോഴും ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് സൂചന നല്കിയിട്ടുള്ളതായി അവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പാസ്സ്‌വേർഡ് പങ്ക് വയ്ക്കുന്നവർക്ക് ഉടൻ മെയിൽ അയക്കുമെന്നാണ് നെറ്റ് ഫ്ലിക്സ് പറയുന്നത്.
ബോറോവർ, ഷെയേർഡ് അക്കൗണ്ടുകൾ പരീക്ഷിച്ച് നെറ്റ് ഫ്ളിക്സ് ഉപയോഗിക്കുന്നവരിൽ നിന്ന് അധിക തുക ഈടാക്കി യൂസർമാരെ അക്കൗണ്ടിൽ ചേർക്കുന്ന രീതി കമ്പനി കൊണ്ട് വന്നത് തന്നെ പാസ്സ്‌വേർഡ് ഷെയർ ചെയ്യുന്നവരെ നിയന്ത്രിക്കാനായിരുന്നു. പാസ്സ്‌വേർഡ് വീട്ടിലുള്ളവർക്ക് മാത്രം ഷെയർ ചെയ്യുന്നത് നെറ്റ് ഫ്ലിക്സ് കണ്ടെത്തുന്നത് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ ആദ്യത്തെ ലൊക്കേഷൻ വഴിയാണ്. വൈഫൈയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നതും ഈ ലക്ഷ്യത്തോടെയാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടുമെന്നാണ് നെറ്റ് ഫ്ലിക്സ് പറയുന്നത്.

