ന്യൂ ഡൽഹി : ലൈഫ് മിഷൻ കേസിൽ തടവിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ വിമർശിച്ച് സുപ്രീം കോടതി. അടിയന്തര ചികിത്സയ്ക്ക് ഇടക്കാല ജാമ്യം അപേക്ഷിച്ച് കൊണ്ടുള്ള ശിവശങ്കറിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിമർശനം നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പൊയ്ക്കൂടെയെന്നാണ് കോടതി ശിവശങ്കറിനോട് ചോദിച്ചത്.
ശിവശങ്കറിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സ ലഭ്യമാണെന്ന് ഇ ഡി അറിയിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിൽ മാത്രമേ ചികിത്സക്ക് പോകുവെന്ന് ശിവശങ്കർ പറഞ്ഞതോടെയാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടത്.
ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാനായി കോടതി മാറ്റി.ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് സത്യവാങ്മൂലം നൽകാൻ തുഷാർ മേത്ത കോടതിയിൽ സമയം ആവശ്യപ്പെട്ടു.ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് പരിഗണിക്കാനുള്ള തീയതി നീട്ടിയത്

