9000 കോടി ചിലവിൽ പുതിയൊരു റെയിൽ പദ്ധതി കേരളത്തിൽ വരുന്നു

കൊച്ചി : അങ്കമാലി -എരുമേലി ശബരി റെയിൽ പാതയുടെ നിർമ്മാണത്തെകുറിച്ച് ചർച്ചകളുയരുമ്പോളാണ് ചെങ്ങന്നൂർ -പമ്പ എന്നൊരു ആകാശ പാതക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിക്കുന്നത്.ശബരിമല തീർത്ഥാടകർക്കും എരുമേലി വിമാനത്താവളം സാധ്യമായാൽ അവിടെ നിന്ന് വരുന്നവർക്കും ഈ പാത ഗുണം ചെയ്യുമെന്ന് നിരീക്ഷകർ പറയുന്നു. ഇ ശ്രീധരൻ പമ്പ പദ്ധതി സമർപ്പിച്ചപ്പോൾ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഏജൻസിയെ നിയോഗിച്ചിരിക്കുകയാണ്.ഓർത്തഡോൿസ് സഭ വൈദികൻ എം കെ വറുഗീസ് അഞ്ച് വർഷമായി പഠിച്ച് നടപ്പാക്കിയ റിപ്പോർട്ടിലും ഇതിന്റെ തുടർ നടപടികളിലും ബി ജെ പി യും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.

മകരവിളക്കിൽ തിക്കിലും തിരക്കിലുംപെട്ട് അയ്യപ്പന്മാർ മരിച്ച പുല്ലുമേട് ദുരന്തമാണ് ഇത്തരമൊരു ആകാശ പാത റിപ്പോർട്ട് തയ്യാറാക്കാൻ തന്നെ സ്വാധീനിച്ചതെന്ന് ഫാദർ പറയുന്നു.നദീതീരത്തെ പുറമ്പോക്ക് ഭൂമിയിൽ തൂണുകളിലാണ് ആകാശ പാത നിർമിക്കാൻ പദ്ധതിയിടുന്നത്.ചെങ്ങന്നൂർ കല്ലിശേരിയിൽ നിന്ന് തുടങ്ങി ആറന്മുള,കോഴഞ്ചേരി, ചെറുകോൽപ്പുഴ,റാന്നി,മുക്കം, അത്തിക്കയം, പെരുന്തേനരുവി,കണമല,അട്ടത്തോട് വഴി പമ്പയിലെത്തുന്നതാണ് പദ്ധതി.

ശബരി റെയിൽ പദ്ധതിയെ അട്ടിമറിക്കാനാണ് ഇതെന്ന് സംശയിക്കുന്നവരുണ്ട്. ഒരേ സമയം 950 പേർക്ക് യാത്ര ചെയ്യുന്ന ബോഗികളാണ് ആകാശപാതയിലുള്ളത്. എന്നാൽ ഈ പദ്ധതി വന്നാൽ കെ എസ ആർ ടി സിക്ക് നഷ്ട്ടം സംഭവിക്കാൻ സാധ്യതയുണ്ട്.അത് പോലെ തന്നെ നദിയിൽ പ്രളയമൊക്കെ ഉണ്ടാവുന്ന സ്ഥിതി വന്നാൽ തൂണുകളെ ബാധിക്കുമെന്നും സംശയിക്കുന്നുണ്ട്. പമ്പ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എം പി ആന്റോ പറയുന്നത് താൻ ഇതിനെ എതിർക്കുന്നില്ല എന്നാൽ ശബരി പദ്ധതിക്ക് ഇത് വിലങ്ങ് തടിയാകരുതെന്നാണ്.