മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി അദാനിയ്ക്ക് ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാന സർക്കാരാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 5070 കോടി രൂപയുടെ (620 മില്യൺ ഡോളർ) ലേലം വിളിച്ചാണ് അദാനി പദ്ധതി നേടിയത്. കഴിഞ്ഞ വർഷം അവസാനമാണ് അദാനി ഗ്രൂപ്പ് പദ്ധതി നേടിയത്.
20 ദശലക്ഷത്തിലധികം ആളുകൾ ധാരാവിയിൽ വസിക്കുന്നുണ്ട്. ഏകദേശം 620 ഏക്കറിൽ ധാരാവി വ്യാപിച്ചു കിടക്കുന്നത്. ഷോപ്പിംഗ് മാളുകൾ, എംബസികൾ, ബാങ്കുകൾ തുടങ്ങിയവയെല്ലാം ധാരാവിയിൽ പ്രവർത്തിക്കുന്നുണ്ട്. ധാരാവിയെക്കുറിച്ചുള്ള അദാനിയുടെ പദ്ധതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഏഴ് വർഷത്തിനുള്ളിൽ 23,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. 17 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. നഗരമധ്യത്തിൽ നിന്ന് വളരെ ദൂരെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മാറ്റപ്പെടുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.

