2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളിൽ മാറ്റം വരുത്തിയത് തെറ്റായ തീരുമാനമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാൻ കോടതി വിസമ്മതിച്ചു.
നിയമനം ലഭിക്കാത്തവർക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തിൽ നിയമനം ലഭിക്കാത്തവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി ഹൈക്കോടതിയെ വിമർശിച്ച് രംഗത്തെത്തിയത്.

