ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഭാഗ്യചിഹ്നമായി തായ് ഹനുമാൻ

2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ചാംപ്യൻഷിപ് ബാങ്കോക്കിലാണ് നടക്കുന്നത്. തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്. ‘ ഭഗവാന്‍ ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്‍ തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു.

ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു.