തിരുവനന്തപുരം: സൈക്കോളജി അപ്രന്റീസ് നിയമനം. ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്‌കൃത കോളജ് എന്നിവിടങ്ങളിലേക്കാണ് സൈക്കോളജി അപ്രിന്റിസിനെ നിയമിക്കുന്നത്. താത്കാലികമായാണ് നിയമനം.
ജൂലൈ 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323040/9645881884, വെബ്‌സൈറ്റ്: www.gactvm.org.

