ഡൽഹി : അമ്പതാമത് ജി എസ് ടി കൗൺസിൽ യോഗം നാളെ ഡൽഹിയിലെ വിജ്ഞൻ ഭവനിൽ ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീത രാമൻ അധ്യക്ഷയാവും. തങ്ങളുടെ സേവനങ്ങൾ യോഗത്തിൽ ഇടനിലക്കാരില്ലാതെ സംരംഭകരിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഒ എൻ ഡി സി ക്ക് കീഴിലെ നികുതി സംബന്ധിച്ച് യോഗത്തിൽ ചർച്ച നടക്കാൻ ഇടയുണ്ട്. ഓൺലൈൻ ഗെയിമിംഗ്, ട്രേഡിംഗ് സംബന്ധിച്ച റിപ്പോർട്ടുകളും മന്ത്രിമാരുടെ പുനഃ സംഘടിപ്പിക്കൽ തുടങ്ങിയവ യോഗത്തിൽ പരിഗണിക്കുന്ന വിഷയങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ പ്ലാറ്റഫോമായ ഒ എൻ ഡി സി യിൽ ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ സ്ഥാപനത്തിൽ എന്ത് നികുതി നൽകുമെന്ന കാര്യത്തിൽ വ്യക്തത വരാത്തതുകൊണ്ടാണ് നാളത്തെ കൗൺസിൽ യോഗത്തിൽ ഒ എൻ ഡി സി ചർച്ചയാകുമെന്ന് കരുതുന്നത്.
2023-07-10

