വനിതാ ട്വന്‍റി 20 ; മൈതാനത്തിറങ്ങി മലയാളി താരം മിന്നു

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ടോസ് നേടി തുടക്കമായി. മലയാളി താരം മിന്നു മണിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.

ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്പരയാണിത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. 13 തവണ ബംഗ്ലാദേശുമായി ഏറ്റുമുട്ടിയ ഇന്ത്യൻ വനിതാ ടീം 11 തവണയും വിജയിച്ചിരുന്നു. 2 തവണ മാത്രമാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.